Wednesday, October 8, 2008

സ്വതന്ത്ര സോഫ്റ്റ് വേര്‍ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്‍ ഉല്‍ഘാടനം ചെയ്യും.

നവമ്പര്‍ പതിനഞ്ച് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് സ്വതന്ത്ര സോഫ്റ്റ് വേര്‍ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്‍ ഉല്‍ഘാടനം ചെയ്യും.

സമ്മേളനം സ്വതന്ത്ര സോഫ്റ്റ് വേര്‍ സംബന്ധിച്ച് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക മാത്രമല്ല, മൂര്‍ത്തമായ പ്രവര്‍ത്തന പിരപാടികള്‍ക്ക് രൂപം കൊടുക്കുകയും ചെയ്യും.

അവയില്‍ ചിലവ -

കൊച്ചി യൂണിവേഴ്സിറ്റി സ്വതന്ത്ര സോഫ്റ്റ് വേര്‍ കേന്ദ്രം സ്ഥാപിക്കും.
ഇന്ത്യയിലെ സോഫ്റ്റ് വേര്‍ പേറ്റന്റിങ്ങ് നീക്കം തടയുന്നതിനുള്ള സംവിധാനം രൂപപ്പെടുത്തും.
ആഗോളമായി ലഭ്യമായ ഒട്ടേറെ സോഫ്റ്റ് വേര്‍ പാക്കേജുകള്‍ ഇവിടെ പരിചയപ്പെടുത്തപ്പെടും.
ഒട്ടേറെ പുതിയ സോഫ്റ്റ് വേര്‍ പാക്കേജുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടും.
അറിവിന്‍റെ വിവിധ മേഖലകളില്‍ പുതിയ കൂട്ടായ്മകള്‍ രൂപപ്പെടും.
ഇത്തരത്തില്‍ കൂടുതല്‍ പരിപാടികള്‍ ആസൂത്രണം ചെയ്ത് വരുന്നു.

1 comment:

chithrakaran ചിത്രകാരന്‍ said...

ഉദ്‌ഘാടനങ്ങളണു പ്രശ്നം !!!