Wednesday, August 27, 2008

ശാസ്ത്രവാര്‍ത്തകള്‍ വായിക്കാന്‍ അക്ഷരക്കൂടാരം

അക്ഷരക്കൂടാരത്തിലിപ്പോള്‍ ശാസ്ത്രവാര്‍ത്തകളുടെ ലിങ്കുകള്‍ ലഭ്യമാണ്. നാസയില്‍ നിന്നുള്ള ചിത്രങ്ങളും അവയിലേക്കുള്ള ലിങ്കുകളും ഉണ്ട്. ഇവയെക്കൂടാതെ മലയാളം വാര്‍ത്തകളുടെ ലിങ്കുകളും, ഏറ്റവും പുതിയ ബ്ളോഗുകളും ലിസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. പൂര്‍ണ്ണമായും ഓപ്പണ്‍ സോഴ്സിലാണ് അക്ഷരക്കൂടാരത്തിന്‍റെ പ്രവര്‍ത്തനം. blogs.keralamla.com, അല്ലെങ്കില്‍
malayalamblogs.co.nr എന്ന വിലാസത്തിലോ അക്ഷരക്കൂടാരത്തില്‍ എത്തിച്ചേരാം.

Tuesday, August 19, 2008

അക്ഷരക്കൂടാരം - രണ്ടാം ഘട്ടത്തിലേക്ക്

മലയാളം ബ്ളോഗ് റോള്‍ അക്ഷരക്കൂടാരം രണ്ടാം ഘട്ടത്തിലേക്ക്. പരീക്ഷണഘട്ടത്തിലായിരുന്ന ബ്ളോഗ് റോള്‍ ചില ബഗ്ഗുകള്‍ പരിഹരിച്ച് വീണ്ടും തുടങ്ങിയിരിക്കുന്നു. പരീക്ഷണങ്ങള്‍ കഴിഞ്ഞിട്ടില്ല. എന്നാലും ബ്ളോഗുകളെ ലിസ്റ്റ് ചെയ്യുന്നതിലും തരം തിരിക്കുന്നതിലുമുള്ള പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിച്ച് കഴിഞ്ഞു. ബ്ളോഗുകള്‍ മാത്രമല്ല വാര്‍ത്തകളും ലിസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. കൂടുതല്‍ ഫീഡുകള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ITPublic blog team. അക്ഷരക്കൂടാരത്തിലേക്കുള്ള വിലാസം http://blogs.keralamla.com/

Sunday, August 17, 2008

വിവരവിനിമയത്തോടുള്ള വിനിമയങ്ങള്‍

വിവരവിനിമയം ഒരു സ്വതന്ത്രസംരംഭമാണ്. കേരളത്തില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വിവരവിനിമയരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതു സംരംഭകര്‍ക്കും ആശയങ്ങള്‍ പങ്കു വയ്കുവാനുള്ള ഒരിടം. സമൂഹത്തിലെ ഏതൊരാള്‍ക്കും കമന്‍റുകള്‍ വഴി ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്കാം. പുതിയ സംരംഭങ്ങള്‍ സമൂഹത്തോട് പങ്കുവയ്കാം.

വിവരവിനിമയം എന്ന ഈ സംരംഭത്തെക്കുറിച്ചുള്ള പൊതുവായ അഭിപ്രായങ്ങള്‍ ഈ പോസ്റ്റിന് മറുപടിയായി കമന്‍റാവുന്നതാണ്.

കൂട്ടു ചേരാന്‍ താത്പര്യമുള്ളവര്‍ itpublic.in@gmail.com എന്ന വിലാസത്തില്‍ കത്ത് അയക്കുക